ദൈവത്തിന്റെ കൈകള്‍ ...
മരണം ....ഓര്‍ക്കാന്‍ അതികം ആരും ഇഷ്ടപെടാത്ത ഒരു വാക്ക് ....
മരണത്തിന്റെ നീരാളി കൈകളില്‍നിന്നും മോചിതനായ (തല്കാലം )ആ നിമിഷങ്ങള്‍ ആശ്ചര്യത്തോടെ പങ്കു വെക്കുകയനിവിടം .....
ഒരു വേള "ഈ സുന്ദര ഭൂമിയില്‍ ജീവിച്ചു കൊതി തീരും മുന്ന് പൊലിഞ്ഞു പോയ എല്ലാ ആത്മാക്കളെയും ഞാന്‍ സ്മരിക്കുന്നു "
ബാല്യത്തിന്റെ നൈര്മല്യത്തില് പൂക്കളോടും ശലഭങ്ങലോടും കിന്നാരം പറഞ്ഞു ആടി പാടി നടന്നിരുന്ന കാലഘട്ടങ്ങളില്‍ ആയിരുന്നു പലപ്പോഴും മരണത്തിന്റെ മാലാഖ ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നത് ....
എന്റെ വീടിന്റെ പുറക് വശം കുറച്ചകലെ വലിയ ഒരു പാടം ഉണ്ട് .അതിന്റെ മൂലകളില്‍ കുളങ്ങള്‍ ഉണ്ടായിരുന്നു .കുളങ്ങളെ രണ്ട് ആയി തരം തിരിച്ചിരിക്കുന്നു .ഒന്നു കുളിക്കുവാനും അലക്കുവാനും,മറ്റൊന്ന് കാലികളെ കുളിപ്പികുന്നതിനും (ഈ നിയമം വേലയുടെട്ടന് ബാധകം അല്ലാട്ടോ ).മിക്ക ദിവസങ്ങളിലും വൈകിട്ട് ഞങ്ങള്‍ കുളിക്കാന്‍ ഇ കുളത്തില്‍ പോകാറുണ്ട് .വെള്ളത്തില്‍ എത്ര നീന്തി തുടിച്ചാലും മതി വരില്ലല്ലോ ,
അങ്ങിനെയുള്ള ഒരു ദിവസത്തില്‍ ഞാന്‍ ,സ്വതവേ ഒരു പേടി തൊണ്ടന്,കല്പടവിന്റെ മൂലയില്‍ നിന്നും മാത്രമെ കുളിക്കാര് .കൂട്ടുകാരെല്ലാം കുളത്തിന്റെ രണ്ട് കരയിലേക്കും നീന്തി തുടികും ,
രാജേഷ് ,എന്റെ ഒരു ബാല്യ കാല സുഹൃത്ത് ,എന്നും വെല്ലു വിളിക്കും , ഇക്കരയില്‍ നിന്നും അക്കരെ പോയി പിന്നീട് ഇങ്ങോട്ട് തന്നെ തിരിച്ചു വരാന്‍ ,അന്ന് എന്തോ ഒരു "ധൈര്യം" വെല്ലു വിളി സ്വീകരിച്ചു ഞാന്‍ ,എല്ലാവരുടെയും കയ്യടി കെട്ട് കൊണ്ടു ഞാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടി (വലിയ ദൂരം ഒന്നുമില്ലാട്ടോ -ഒരു എട്ടു മീറ്റര്‍ കാണും )അതികം പ്രയാസം കൂടാതെ അക്കരെ എത്തി അവിടെ ന്നിന്നും അവന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി പാസാക്കി ,വീണ്ടും ഇക്കര ലക്ഷ്യമാക്കി കൊണ്ടു ചാടി .
പകുതി എത്തിയപ്പോള്‍ കൈ കാലുകളില്‍ ഒരു തളര്‍ച്ച ,കണ്ണുകളില്‍ ഇരുള് മൂടി ,പതുക്കെ പതുക്കെ വെള്ളത്തിന്റെ അടിയിലോട്ട് മുങ്ങുകയായിരുന്നു ഞാന്‍ ,വെള്ളം കുടിക്കാന്‍ തുടങ്ങി എന്നാലും എന്റെ കൊച്ചു കൈകള്‍ കൊണ്ടു തുഴയാന്‍ ശ്രമിച്ചിരുന്നു .ഞാന്‍ ഇവിടെ ജീവിതത്തിനും മരണത്തിനും ഇടയിലനെന്നു അറിയാതെ എന്റെ വെല്ലിമ്മ അവിടെ അലക്കുന്നുണ്ടായിരുന്നു.ചങ്ങാതിമാര്‍ എന്റെ അഭിനയം ആണെന്ന് കരുതി പൊട്ടി ചിരിക്കുന്നു .ദൈവമേ എന്റെ പ്രിയപെട്ടവരെയെല്ലാം വേര്‍പിരിഞ്ഞു കൊണ്ടു ഞാന്‍ വിട പറയുകയാണോ ,ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം എന്റെ ഈ ജീവിതം , വെല്ലിമ്മയുടെ തൊട്ടടുത്ത് എത്തിയിരുന്നു പക്ഷെ ഒരു വാക് പോലും മിണ്ടാന്‍ പറ്റാതെ തളര്‍ന്നിരുന്നു ഞാന്‍ .
ആ നിമിഷം ഏതോ ഒരു ഉള്‍പ്രേരണ പോലെ എന്റെ വെല്ലിമ്മ തിരിഞ്ഞു നോക്കി ,തന്റെ ചെറു മകന് ഒരിറ്റു ശ്വാസത്തിന് വേണ്ടി മല്ലിട്ടടികുന്നു ."എന്റെ മോനേ ...................."എല്ലാം മറന്നു കൊണ്ടുള്ള ആ വിളി ഇപ്പോളും എന്റെ കാതുകളില്‍ മുഴങ്ങുന്നു .വെല്ലിമ്മയുടെ കൈകള്‍ എന്റെ തലമുടിയില്‍ പിടുത്തമിട്ടു കൊണ്ടു ശക്തിയോടെ വലിച്ചു പൊക്കി ,കൈകളില്‍ താങ്ങി കരയില്‍ കിടത്തി .കുടിച്ച വെള്ളമെല്ലാം പുറത്തേക്ക് ,കണ്ണുകള്‍ തുറന്നു പതുക്കെ പതുക്കെ ജീവിതത്തിലേക്ക് .........
പിന്നെ ഒരഴ്ച്ചകലതോളം ആ കുളത്തില്‍ കുട്ടികള്‍ ആരും കുളിചിട്ടില്യ എന്നാണെന്റെ അറിവ് .
പിന്നെയും കുറച്ചു നാള് കഴിഞ്ഞപ്പോള്‍ വീണ്ടും മരണ ദൂതന് എന്റെ അടുത്ത വന്നിരുന്നു
(തുടരും)
Refeek.. Let us meet together at Doha Jadeed, Al Maliki Tower, Friends Cultural Centre Hall. Friday 1 pm.
മറുപടിഇല്ലാതാക്കൂപുഴയില് ഒലിവില്‍ പെട്ട് മരണം മുന്നില്‍ കണ്ട അനുഭവം എനിക്കുണ്ടായിട്ടു.
മറുപടിഇല്ലാതാക്കൂനല്ല ഒരു എഴുത്ത് തന്നെ .
ആശംസകള്‍
gud writing bro.... simply touching...
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങള്ക്ക് നന്ദി
മറുപടിഇല്ലാതാക്കൂ